Connect with us

Kannur

അല്‍മഖര്‍ പ്രവാസി ഫാമിലി സംഗമം ഈ മാസം 15ന്

കന്‍സുല്‍ ഉലമ മഖാം സിയാറത്തിന് ജാമിഅ അല്‍മഖര്‍ കോളജ് ഓഫ് ശരീഅ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍കാമിലി നേതൃത്വം നല്‍കും.

Published

|

Last Updated

തളിപ്പറമ്പ് | പ്രവാസ ലോകത്ത് അല്‍മഖറിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളുടെയും പ്രവത്തകരുടെയും കുടുംബ സംഗമം അല്‍ഹയ എന്ന പേരില്‍ ആഗസ്റ്റ് 15ന് രാവിലെ 10 മുതല്‍ നാടുകാണി ദാറുല്‍ അമാനില്‍ നടക്കും. കന്‍സുല്‍ ഉലമ മഖാം സിയാറത്തിന് ജാമിഅ അല്‍മഖര്‍ കോളജ് ഓഫ് ശരീഅ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍കാമിലി നേതൃത്വം നല്‍കും. പട്ടുവം കെ പി അബൂബക്കര്‍ മൗലവിയുടെ അധ്യക്ഷതയില്‍ അല്‍മഖര്‍ ജി സി സി ചെയര്‍മാന്‍ മുസ്ത്വഫ ദാരിമി കാടാങ്കോട് ഉദ്ഘാടനം ചെയ്യും. സമസ്ത കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി പി അബ്ദുല്‍ ഹകീം സഅദി സന്ദേശ പ്രഭാഷണം നടത്തും.

വിവിധ സെഷനുകളില്‍ സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര, കെ അബ്ദുര്‍റശീദ് മാസ്റ്റര്‍, മുഹമ്മദ് അനസ് അമാനി പുഷ്പഗിരി, റഫീഖ് മാസ്റ്റര്‍ ചുങ്കത്തറ, കെ വി അബ്ദുല്‍ ഹകീം സഖാഫി അരിയില്‍, അശ്‌റഫ് മാസ്റ്റര്‍ കീച്ചേരി നേതൃത്വം നല്‍കും.

എം വി അബ്ദുര്‍റഹ്മാന്‍ ബാഖവി പരിയാരം, ടി പി അലിക്കുഞ്ഞി മൗലവി വായാട്, പി കെ അലിക്കുഞ്ഞി ദാരിമി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും. സ്ഥാപന സന്ദര്‍ശനം, ദുആ വിത് അയ്താം, കുട്ടികളുടെ വിദ്യാഭ്യാസം, അല്‍മഖര്‍ സാധ്യമാക്കിയ വിജ്ഞാന വഴി, വിദാഅ’ തുടങ്ങിയ സെഷനുകളിലായി നടക്കുന്ന പ്രോഗ്രാം വൈകിട്ട് അഞ്ചോടെ സമാപിക്കും.

 

Latest