Kasargod
അതിഥികളുടെ മനം നിറച്ച് അല്‍മഖര്‍ ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പിന് പ്രൗഢ സമാപനം
കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമിയുടെ നേതൃത്വം നല്‍കി.

തളിപ്പറമ്പ് | വിശുദ്ധ ഹറമുകളിലേക്ക് ഹജ്ജും അനുബന്ധ കര്‍മങ്ങളും ലക്ഷ്യമാക്കി യാത്ര തിരിക്കുന്നവര്‍ക്ക് ഹജ്ജ് കര്‍മങ്ങളുടെ വിപുലമായ പ്രാക്ടിക്കല്‍ ക്ലാസ് സംഘടിപ്പിക്കുന്ന മലബാറിലെ ഏറ്റവും വലിയ ഹജ്ജ് ക്യാമ്പിന് തളിപ്പറമ്പ് അല്‍മഖര്‍ നാടുകാണി കാമ്പസില്‍ പ്രൗഢ സമാപനം. അമാനീസ് അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴില്‍ 17 വര്‍ഷമായി തുടര്‍ന്നു വരുന്ന അല്‍മഖര്‍ ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പില്‍ ഹജ്ജ് കര്‍മത്തിന്റെ പ്രധാന ഭാഗങ്ങളായ കഅ്ബ ത്വവാഫ്, സഅ്‌യ്, മിന, ജംറ, റംല് നടത്തം തുടങ്ങിയവ പ്രതീകാത്മകമായി നിര്‍മിക്കുകയും വിശാലമായ സ്ഥല സൗകര്യത്തോടെ പ്രാക്ടിക്കലായി പരിശീലിപ്പിക്കുകയുമാണ് ചെയ്യുന്നത്.
പ്രഗത്ഭ പണ്ഡിതന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമിയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പ് അതിഥികളായി എത്തിയവരുടെ മനസ്സ് നിറച്ചാണ് പര്യവസാനിച്ചത്. സമസ്ത കേന്ദ്ര മുശാവറ അംഗം എം വി അബ്ദുര്‍റഹ്മാന്‍ ബാഖവി പരിയാരത്തിന്റെ നേതൃത്വത്തില്‍ നടന്ന കന്‍സുല്‍ ഉലമ മഖാം സിയാറത്തോടെ ക്യാമ്പിന് സമാരംഭം കുറിച്ചു.
അമാനീസ് അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പട്ടുവം കെ പി അബ്ദുസ്സ്വമദ് അമാനിയുടെ അധ്യക്ഷതയില്‍ അല്‍മഖര്‍ ജനറല്‍ സെക്രട്ടറി കെ പി അബൂബക്കര്‍ മൗലവി പട്ടുവം ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍കാമിലി, പി പി അബ്ദുല്‍ ഹകീം സഅദി, പി കെ അലിക്കുഞ്ഞി ദാരിമി, മുഹമ്മദ് കുഞ്ഞി ബാഖവി മുട്ടില്‍, കെ അബ്ദുര്‍റശീദ് ദാരിമി നൂഞ്ഞേരി, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍, മുഹമ്മദ് മുനവ്വിര്‍ അമാനി പുറത്തീല്‍, ഉമര്‍ സഅദി തിരുവട്ടൂര്‍, ഉമര്‍ പന്നിയൂര്‍, മുഹമ്മദലി മുസ്ലിയാര്‍ നുച്യാട്, അനസ് ഹംസ അമാനി ഏഴാംമൈല്‍, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, ഇസ്മാഈല്‍ അമാനി തളിപ്പറമ്പ, അബ്ദുല്ല അമാനി കെല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
അല്‍മഖര്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ മുഴു സമയ സേവനം ക്യാമ്പ് പ്രതിനിധികള്‍ക്ക് വലിയ സഹായമായി.