Kannur
അല്‍മഖര്‍ ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പ് സമാപിച്ചു
അമാനീസ് അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴില്‍ പതിനെട്ട് വര്‍ഷമായി തുടര്‍ന്നു വരുന്ന ക്യാമ്പിന് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി നേതൃത്വം നല്‍കി.

അല്‍മഖര്‍ ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പിന് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി നേതൃത്വം നല്‍കുന്നു.
തളിപ്പറമ്പ് | കേരളത്തിനകത്ത് ശ്രദ്ധ പിടിച്ചുപറ്റിയ മലബാറിലെ തന്നെ ഏറ്റവും വലിയ ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പ് തളിപ്പറമ്പ് നാടുകാണി ദാറുല്‍ അമാന്‍ അല്‍മഖര്‍ കാമ്പസില്‍ നടന്നു. അമാനീസ് അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴില്‍ പതിനെട്ട് വര്‍ഷമായി തുടര്‍ന്നു വരുന്ന ക്യാമ്പിന് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി നേതൃത്വം നല്‍കി. ക്യാമ്പ് അംഗങ്ങള്‍ക്ക് ഹജ്ജിന്റെ വിവിധ കര്‍മങ്ങള്‍ സരളമായി അവതരിപ്പിച്ചു നല്‍കുന്ന ക്യാമ്പില്‍ ഓരോ വര്‍ഷവും ആയിരത്തിലധികം പേരാണ് സംബന്ധിക്കുന്നത്.
ഹജ്ജ് കര്‍മത്തിന്റെ പ്രധാന ഭാഗങ്ങളായ കഅ്ബ ത്വവാഫ്, സഅ്‌യ്, മിന, ജംറ, റംല് നടത്തം തുടങ്ങിയവ പ്രതീകാത്മകമായി നിര്‍മിക്കുകയും വിശാലമായ സ്ഥല സൗകര്യത്തോടെ പ്രാക്ടിക്കലായി ചെയ്യിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് മറ്റു ക്യാമ്പുകളില്‍ നിന്ന് അല്‍മഖര്‍ ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പിനെ വ്യത്യസ്തമാക്കുന്നത്.
മദീനയിലെത്തുന്ന ഹജ്ജാജിമാര്‍ക്ക് മദീനയുടെ ചരിത്രവും പവിത്രതയും വിശദീകരിച്ച് കൊടുക്കുന്ന സെഷന്‍ കൂടി ക്യാമ്പിന്റെ ഭാഗമായി നടന്നു. രാവിലെ 9.30 ന് കന്‍സുല്‍ ഉലമ മഖാം സിയാറത്തോടെ ആരംഭിച്ച ക്യാമ്പ് വൈകിട്ട് അഞ്ചിന് സമാപിച്ചു. സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം എം വി അബ്ദുര്‍റഹ്മാന്‍ ബാഖവി നേതൃത്വം നല്‍കി. അമാനീസ് അസോസിയേഷന്‍ പ്രസിഡന്റ് പട്ടുവം കെ പി അബ്ദുസ്സ്വമദ് അമാനിയുടെ അധ്യക്ഷതയില്‍ അല്‍മഖര്‍ ജനറല്‍ സെക്രട്ടറി കെ പി അബൂബക്കര്‍ മൗലവി പട്ടുവം ഉദ്ഘാടനം ചെയ്തു. സമാപന പ്രാര്‍ഥനക്ക് അല്‍മഖര്‍ വര്‍ക്കിങ് പ്രസിഡന്റ് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കി.
അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍കാമിലി, പി പി അബ്ദുല്‍ ഹകീം സഅദി, പി കെ അലിക്കുഞ്ഞി ദാരിമി, കെ അബ്ദുര്‍റശീദ് ദാരിമി നൂഞ്ഞേരി, എം എം സഅദി പാലത്തുങ്കര, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, അബ്ദുര്‍റശീദ് മാസ്റ്റര്‍ നരിക്കോട്, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍, ബി എ അലി മൊഗ്രാല്‍, പി സി മുഹമ്മദ് ഹാജി അഴീക്കോട്, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, മുഹമ്മദ് റഫീഖ് അമാനി തട്ടുമ്മല്‍, ഡോ. ഫൈസല്‍ അഹ്‌സനി ഉളിയില്‍, മുഹമ്മദ് മുനവ്വിര്‍ അമാനി പുറത്തീല്‍, അനസ് ഹംസ അമാനി ഏഴാംമൈല്‍, കെ സുബൈര്‍ ഹാജി തളിപ്പറമ്പ്, സ്വാലിഹ് ബുഖാരി സംബന്ധിച്ചു.
അല്‍മഖര്‍ ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പിന് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി നേതൃത്വം നല്‍കുന്നു.