Health
തലച്ചോറിന്റെ ആരോഗ്യത്തിന് ബദാമും കുതിര്‍ത്ത വാല്‍നട്ടും
കുതിര്‍ത്ത ബദാമിലും വാള്‍നട്ടിലും അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ പ്രായമാവുന്നതിനെ കുറയ്ക്കും.

കുതിര്‍ത്ത ബദാം ദിവസവും കഴിക്കുന്നത് മെമ്മറിയും ബുദ്ധിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുമെന്ന് നമുക്കറിയാം. എന്നാല്‍ തലച്ചോറിന്റെ ഏറ്റവും നല്ല സുഹൃത്താണ് ബദാമും വാള്‍നട്ടും എന്ന കാര്യം നിങ്ങള്‍ക്കറിയാമോ?
തലച്ചോറിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും അത്യാവശ്യമായ ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ വലിയ ശേഖരമാണ് ഇവ രണ്ടും. ഇവ രണ്ടും കുതിര്‍ത്ത് കഴിക്കുന്നത് അവയുടെ പോഷകമൂല്യം വര്‍ദ്ധിപ്പിക്കുകയും ദഹിക്കാന്‍ എളുപ്പമാക്കുകയും ചെയ്യുന്നു. കുതിര്‍ത്ത ബദാമിലും വാള്‍നട്ടിലും അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ പ്രായമാവുന്നതിനെ കുറയ്ക്കും.
മാത്രമല്ല കുതിര്‍ത്ത ബദാമിലും വാള്‍നട്ടിലും അടങ്ങിയ വിറ്റമിന്‍ ഇ തലച്ചോറിലെ കോശങ്ങളെ ഓക്‌സിഡറ്റീവ് സമ്മര്‍ദ്ദത്തില്‍ നിന്നും അകറ്റുന്നു. കുതിര്‍ത്ത വാള്‍നട്ട് പതിവായി കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.