Connect with us

Kerala

അതിജീവിതക്കൊപ്പം; നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്

'എനിക്കുറച്ച് തന്നെ പറയാന്‍ പറ്റും, ഞാനവരെ പിന്തുണക്കുന്നു. അവര്‍ക്കൊപ്പം നില്‍ക്കും. ഞാന്‍ മാത്രമല്ല, ഒരുപാട് പേര്‍ അതിജീവിതക്കൊപ്പമുണ്ട്'

Published

|

Last Updated

തിരുവനന്തപുരം | നടിയെ ആക്രമിച്ച കേസില്‍ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. താന്‍ അതിജീവിതക്കൊപ്പമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ പൃഥ്വിരാജ് വ്യക്തമാക്കി. ആക്രമണത്തിന് ഇരയായ നടി തന്റെ അടുത്ത സുഹൃത്താണ്. നടിയില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. ‘എനിക്കുറച്ച് തന്നെ പറയാന്‍ പറ്റും, ഞാനവരെ പിന്തുണക്കുന്നു. അവര്‍ക്കൊപ്പം നില്‍ക്കും. ഞാന്‍ മാത്രമല്ല, ഒരുപാട് പേര്‍ അതിജീവിതക്കൊപ്പമുണ്ട്’- പൃഥ്വിരാജ് വിശദമാക്കി. താന്‍ അഭിനയിച്ച പുതിയ സിനിമയിലെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട കാര്യത്തില്‍ വിശദീകരണം നടത്തവെയായിരുന്നു നടന്റെ പ്രതികരണം.

മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍ ശ്രീലേഖ, നടന്‍ ദിലീപിന് അനുകൂലമായി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയതിനിടെയാണ് പൃഥ്വിരാജ് നിലപാട് വെളിപ്പെടുത്തിയത്.

 

 

Latest