Connect with us

Techno

യുകെയിലും എത്തി; കൂടുതൽ രാജ്യങ്ങളിലേക്ക്‌ മെറ്റാ എഐ

ഇതോടെ ആകെ 43 രാജ്യങ്ങളിൽ മെറ്റാ എഐയുടെ സാന്നിധ്യം ഉറപ്പാകും.

Published

|

Last Updated

ഇൻ-ഹൗസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ചാറ്റ്‌ബോട്ടായ മെറ്റാ എഐയുടെ വിപുലീകരണം ആറ് പുതിയ രാജ്യങ്ങളിലേക്കൂകൂടി വ്യാപിപ്പിച്ച്‌ മെറ്റാ. ബ്രിട്ടൻ, ബ്രസീൽ, ബൊളീവിയ, ഗ്വാട്ടിമാല, പരാഗ്വേ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്കാണ്‌ മെറ്റാ എഐയുടെ സേവനം നീട്ടിയത്‌. ഈ രാജ്യങ്ങളിൽ ഇനിമുതൽ മെറ്റാ എഐ ഉപയോഗിക്കാം.

ഉടൻ തന്നെ 15 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് സോഷ്യൽ മീഡിയ ഭീമൻ വ്യക്തമാക്കി. ഇതോടെ ആകെ 43 രാജ്യങ്ങളിൽ മെറ്റാ എഐയുടെ സാന്നിധ്യം ഉറപ്പാകും. സോഷ്യൽ മീഡിയ ആപ്പുകൾക്കു പുറമേ, മറ്റ്‌ ഉൽപ്പന്നങ്ങളിലേക്കും വോയ്‌സ്‌ ബേസ്‌ഡ്‌ എഐ കമ്പനി വാഗ്‌ദാനം ചെയ്‌തതുടങ്ങി. ഇതിൻ്റെ ഭാഗമായി യുകെയിലും ഓസ്‌ട്രേലിയയിലും മെറ്റാ എഐ പിന്തുണയ്‌ക്കുന്ന റേ-ബാൻ മെറ്റാ സ്മാർട്ട് ഗ്ലാസുകൾ അവതരിപ്പിച്ചു. ഫിലിപ്പീൻസിലെ തഗാലോഗ് ഭാഷയിലും മെറ്റാ എഐ സംസാരിക്കും.

പുതുതായി അൾജീരിയ, ഈജിപ്ത്, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, ലിബിയ, മലേഷ്യ, മൊറോക്കോ, സൗദി അറേബ്യ, സുഡാൻ, തായ്‌ലൻഡ്, ടുണീഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, വിയറ്റ്‌നാം, യെമൻ എന്നിവയുൾപ്പെടെ 15 രാജ്യങ്ങളിലേക്ക് കൂടിയാണ്‌ ചാറ്റ്ബോട്ട് വ്യാപിപ്പിക്കാൻ പോകുന്നത്‌. അറബിക്, ഇന്തോനേഷ്യൻ, തായ്, വിയറ്റ്നാമീസ് ഭാഷകളിൽ എഐ സേവനം ഇവിടങ്ങളിൽ ലഭിക്കും. ഈ വർഷം അവസാനം ഇവിടെ ലോഞ്ചിങ്‌ ഉണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

Latest