ALT NEWS
ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ജാമ്യം
അഞ്ച് ദിവസത്തേക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്
ന്യൂഡല്‍ഹി | ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം. അഞ്ച് ദിവസത്തേക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ട്വിറ്ററിലൂടെ മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു യു പി പോലീസ് സുബൈറിനെ അറസ്റ്റ് ചെയ്തിരുന്നത്. ഡല്‍ഹി പോലീസും സുബൈറിനെതിരെ കേസെടുത്തിരുന്നു. നേരത്തെ സുബൈര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പട്യാല ഹൗസ് കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു സുപ്രീം കോടതിയെ സമീപിച്ചത്.
1983 ലെ കിസി സേ ന കഹാ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റിലാണ് പോലീസ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകളായിരുന്നു സുബൈറിനെതിരെ ചുമത്തിയിരുന്നത്.
ബി ജെ പി മുന്‍വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദ പുറത്തുകൊണ്ടുവന്ന സമാന്തര മാധ്യമ സ്ഥാപനമായിരുന്നു സുബൈറിന്റെ ആള്‍ട്ട് ന്യൂസ്. ഇതിലുള്ള പ്രതികാരമായാണ് അദ്ദേഹത്തിനെതിരെ കേസെടുത്തതെന്നും ആരോപണമുണ്ടായിരുന്നു.