Connect with us

Heavy rain

ചെറുതോണിയില്‍ ഒരു ഷട്ടര്‍ തുറന്നെങ്കിലും ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നില്ല

വൃഷ്ടി പ്രദേശത്ത് കനത്ത മഴ; കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും

Published

|

Last Updated

ഇടുക്കി |  ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടും ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് കുറയുന്നില്ല. നിലവില്‍ 2399.10 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഇടവിട്ട് മഴ പെയ്യുകയാണ്. ഇതിനാല്‍ ജലനിരപ്പ് ഉയരുന്നതായാണ് റിപ്പോര്‍ട്ട്. ഈ ഒരു സഹാചര്യത്തില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട് . അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ഷട്ടറുകള്‍ 60 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പമ്പ, അച്ചന്‍കോവില്‍ ആറുകളുടെയും കൈവഴികളുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

 

 

 

Latest