Connect with us

Hepatitis

ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം കുറഞ്ഞെങ്കിലും മലപ്പുറം ജില്ലയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം

ചെറുപ്പക്കാര്‍ മരിച്ചത് ആശങ്കാ ജനകമായ കാര്യമാണെന്ന് ചാലിയാറില്‍ നടന്ന അവലോകന യോഗം

Published

|

Last Updated

മലപ്പുറം | ഹെപ്പറ്റൈറ്റിസ് രോഗ വ്യാപനം കുറഞ്ഞെങ്കിലും മലപ്പുറം ജില്ലയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ രേണുക പറഞ്ഞു. ചെറുപ്പക്കാര്‍ മരിച്ചത് ആശങ്കാ ജനകമായ കാര്യമാണെന്ന് ചാലിയാറില്‍ നടന്ന അവലോകന യോഗം വിലയിരുത്തി. ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

വൈറല്‍ ഹെപ്പറ്റൈറ്റിസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് മലപ്പുറം പോത്തുകല്ലിലും ചാലിയാറിലും ആരോഗ്യവകുപ്പ് അടിയന്തരയോഗം വിളിച്ചു ചേര്‍ത്തത്. ഭിന്നശേഷിക്കാരന്‍ ആയ കുട്ടിയടക്കം അഞ്ചുമാസത്തിനിടെ രോഗം ബാധിച്ചു മരിച്ചത് എട്ടുപേരാണ്. 3,000ത്തിലധികം പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി.

ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുടിവെള്ള ക്ഷാമം നേരിടുന്ന മലപ്പുറത്തിന്റെ മലയോര മേഖലയെ ആണ് രോഗം കൂടുതല്‍ ബാധിച്ചത്.

 

---- facebook comment plugin here -----

Latest