Connect with us

Ongoing News

സൂപ്പര്‍ താരങ്ങളില്ലെങ്കിലും വിജയം പി എസ് ജിക്ക് ഒപ്പം

ദേശീയ ടീമിനായി ലോകകപ്പ് യോഗ്യതാ മത്സരം കഴിഞ്ഞ് തിരിച്ചെത്തിയതിനാലായിരുന്നു സൂപ്പര്‍ താരങ്ങള്‍ക്ക് ക്ലബിന് വേണ്ടി കളിക്കാന്‍ കഴിയാതെ പോയത്

Published

|

Last Updated

പാരീസ് | സൂപ്പര്‍ താരങ്ങളൊന്നും ഇല്ലാതെ ഇറങ്ങിയിട്ടും പി എസ് ജിക്ക് മിന്നും ജയം. ഫ്രഞ്ച് ലീഗില്‍ സ്വന്തം തട്ടകത്തില്‍ ക്ലെര്‍മോണ്ട് ഫൂട്ടിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു പി എസ് ജി പരാജയപ്പെടുത്തിയത്. സൂപ്പര്‍ താരങ്ങളായ മെസ്സിയും നെയ്മറും എയ്ഞ്ചല്‍ ഡി മരിയയും ഇല്ലാതെയാണ് പി എസ് ജി ഇന്ന് കളിക്കിറങ്ങിയത്.

ആദ്യ പകുതിയില്‍ ആന്ദര്‍ ഹെരേര പി എസ് ജിക്കായി ഇരട്ട ഗോളുള്‍ നേടി. രണ്ടാം പകുതിയില്‍ എംബാപ്പെയും ഇദ്രിസ ഗ്യൂയെയും ഓരോ ഗോളുകള്‍ വീതം നേടിയതോടെ വിജയം സമ്പൂര്‍ണ്ണമായി.
ദേശീയ ടീമിനായി ലോകകപ്പ് യോഗ്യതാ മത്സരം കഴിഞ്ഞ് തിരിച്ചെത്തിയതിനാലായിരുന്നു സൂപ്പര്‍ താരങ്ങള്‍ക്ക് ക്ലബിന് വേണ്ടി കളിക്കാന്‍ കഴിയാതെ പോയത്. എന്നാല്‍ മത്സരം കാണാന്‍ മെസ് ഗാലറിയില്‍ ഉണ്ടായിരുന്നു.

Latest