Connect with us

Kerala

ആലുവ കേസ്; പ്രതി അസഫാക് ആലത്തിനുള്ള ശിക്ഷ ഇന്ന് വിധിക്കും

രാവിലെ പതിനൊന്നിന് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറയുക.

Published

|

Last Updated

കൊച്ചി| ആലുവയില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിനുള്ള ശിക്ഷ ശിശുദിനമായ ഇന്ന് വിധിക്കും. 13 വകുപ്പുകളിലാണ് എറണാകുളം പോക്‌സോ കോടതി അസഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
രാവിലെ പതിനൊന്നിന് എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറയുക. ഇന്നത്തെ വിധിക്ക് ശിശുദിനവും പോക്‌സോ നിയമങ്ങള്‍ രാജ്യത്ത് നിലവില്‍ വന്ന ദിവസവുമാണ് ശിക്ഷാ പ്രഖ്യാപനമെന്ന പ്രത്യേകതയുമുണ്ട്.

പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്ന് നേരത്തെപ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചിരുന്നു. പ്രതി കൃത്യം നടപ്പാക്കിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവ് ചെയ്യുകയായിരുന്നു പ്രതി. പ്രതി വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയും അര്‍ഹിക്കുന്നില്ലെന്നും പ്രോസീക്യൂഷന്‍ വാദിച്ചിരുന്നു.