Connect with us

child abuse

ആലുവ പീഡനം: പ്രതി മലയാളി; ഉടന്‍ പിടികൂടുമെന്ന് എസ് പി

രാത്രി രണ്ടുമണിയോടെ വീടിന്റെ ജനലിലൂടെ നോക്കിയപ്പോഴാണ് ഒരാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടതെന്നു ദൃക്സാക്ഷി

Published

|

Last Updated

ആലുവ  | ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മലയാളിയായ പ്രതിയെ കുറിച്ച് സൂചന ലഭിച്ചു. കുട്ടിയും ദൃക്സാക്ഷിയും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് എസ് പി അറിയിച്ചു.

രാത്രി രണ്ടുമണിയോടെ വീടിന്റെ ജനലിലൂടെ നോക്കിയപ്പോഴാണ് ഒരാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടതെന്നു ദൃക്സാക്ഷി സുകുമാരന്‍ പറഞ്ഞു. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ച് പരിസരത്തെ വീടുകള്‍ പിശോധിച്ചു. അന്വേഷണം തുടരുമ്പോള്‍ നഗ്‌നമായ നിലയില്‍ പെണ്‍കുട്ടി റോഡിലൂടെ ഓടി വരുന്നതാണ് കണ്ടതെന്ന് സുകുമാരന്‍ പറഞ്ഞു.

കുട്ടിയെ കൊണ്ടുപോയ ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്നു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച പരിസരവാസിയും പറഞ്ഞു.

 

Latest