Connect with us

Kerala

ആലുവ കൊലപാതകം: അസ്ഫാകിൻ്റെ തെളിവെടുപ്പ് പൂർത്തിയായി, രോഷത്തോടെ മാതാവും നാട്ടുകാരും

കുട്ടിയെ തട്ടിയെടുത്തത് മുതൽ കൊല്ലുന്നത് വരെയുള്ള കാര്യങ്ങൾ പ്രതി കൂസലില്ലാതെ വിവരിച്ചു.

Published

|

Last Updated

ആലുവ | ആലുവ കൊലപാതകത്തിലെ പ്രതി അസഫാക് ആലവുമായി പോലീസ് മാർക്കറ്റിലും കുട്ടിയുടെ വീട്ടിലും തെളിവെടുപ്പ് നടത്തി. തെളിവെടുപ്പ് ഒന്നര മണിക്കൂറെടുത്താണ് പൂർത്തിയായത്. ആലുവ മാർക്കറ്റ്, കുട്ടിയുടെ വീട്, ബീവറേജ്, പ്രതി താമസിച്ച വീട് തുടങ്ങിയയിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തി. കുട്ടിയെ തട്ടിയെടുത്തത് മുതൽ കൊല്ലുന്നത് വരെയുള്ള കാര്യങ്ങൾ പ്രതി കൂസലില്ലാതെ വിവരിച്ചു.

വീട്ടിലെത്തിച്ചപ്പോൾ കുട്ടിയുടെ മാതാവ് അലറിക്കരഞ്ഞ് ആക്രോശിച്ച് പ്രതിക്ക് നേരെ പാഞ്ഞടുത്തു. മാർക്കറ്റിൽ നാട്ടുകാരും പ്രതിക്ക് നേരെ അരിശത്തോടെ പാഞ്ഞടുത്തിരുന്നു. കനത്ത പോലീസ് സന്നാഹത്തിൽ നാട്ടുകാരെ തടയുകയായിരുന്നു. ആലുവ മാർക്കറ്റിലേക്കാണ് പ്രതിയെ ആദ്യമെത്തിച്ചത്.

അസഫാക് ആലം മുമ്പ് താമസിച്ചിരുന്ന ഉളിയന്നൂരിലെ വീട്ടിലുമെത്തിച്ചിരുന്നു. മുഖം മറയ്ക്കാതെയാണ് പ്രതിയെ കൊണ്ടുവന്നത്. ഈ മാസം 10ന് പ്രതിയുടെ കസ്റ്റഡി അവസാനിക്കും. അമ്പതോളം പോലീസുകാരാണ് സുരക്ഷയൊരുക്കിയത്. ജൂലൈ 28നാണ് പ്രതി അസഫാക് പെൺകുഞ്ഞിനെ വീട്ടിൽ നിന്ന് മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി ക്രൂരമായി  പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. വളരെ വേഗത്തിൽ പ്രതിയെ പിടികൂടാനായെങ്കിലും പെൺകുഞ്ഞിനെ പിറ്റേന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

---- facebook comment plugin here -----

Latest