Connect with us

Kerala

ആലുവ പീഡിനം: കുട്ടിയുടെ വീട്ടിൽ അച്ഛനില്ലെന്ന് പ്രതിക്ക് വിവരം നൽകിയ ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ക്രിസ്റ്റൽ രാജ് മോഷ്ടിച്ചിരുന്ന ഫോണുകൾ സ്ഥിരമായി വിറ്റിരുന്നത് ഇവർക്കാണ്. 

Published

|

Last Updated

ആലുവ | ഇതര സംസ്ഥാന ദമ്പതികളുടെ എട്ട് വയസ്സായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ സഹായചിച്ച രണ്ട് പേർ കൂടി കസ്റ്റഡിയിൽ. ഇതര സംസ്ഥാന തൊഴിലാളികളാണ് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യംചെയ്യുകയാണ്‌.

കുട്ടിയുടെ അച്ഛൻ വീട്ടിലില്ലെന്ന് പ്രതി പ്രതി ചെങ്കൽ സ്വദേശി ക്രിസ്‌റ്റിൽ രാജിന് വിവരം നൽകിയത് ഇവരാണ്. ഇരുവരേയും കാണാൻ ക്രിസ്‌റ്റിൽ രാജ്‌ എടയപ്പുറത്ത്‌ പലതവണ എത്തിയിരുന്നു. ക്രിസ്റ്റൽ രാജ് മോഷ്ടിച്ചിരുന്ന ഫോണുകൾ സ്ഥിരമായി വിറ്റിരുന്നത് ഇവർക്കാണ്. ക്രിസ്‌റ്റിലിന്റെ കൈയിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മയുടേതടക്കം ഒമ്പത്‌ മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.

കുട്ടിയുടെ വീടിക്കുന്ന പ്രദേശത്തെകുറിച്ച് ക്രിസ്റ്റലിന്റെ സഹായികൾക്ക് നല്ല ധാരണ ഉണ്ടായിരുന്നു. ഇവരാണ് മൊബൈൽ മോഷണത്തിന് പ്രതിക്ക് കുട്ടിയുടെ വീട് കാണിച്ചുകൊടുത്തതും.