Kerala
എല്ലാ കാലത്തും ഫലസ്തീനൊപ്പം;ഹമാസിനെതിരായ നിലപാട് തിരുത്താതെ തരൂര്‍
ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ കണ്ട കാര്യങ്ങളാണ്
കോഴിക്കോട് \ ഫലസ്തീന് വിഷയത്തില്‍ ഹമാസിനെതിരായ നിലപാട് തിരുത്താതെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഫലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ പങ്കെടുത്തുവെങ്കിലും ഹമാസിനെതിരായ വിവാദ പരാമര്‍ശം തിരുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഹമാസിനെ പരാമര്‍ശിക്കാതെയായിരുന്നു പ്രസംഗം,
അതേ സമയം ഗസ്സയില്‍ നടക്കുന്നത് മൃഗീയമായ ആക്രമണമാണെന്ന ശശി തരൂര്‍ പറഞ്ഞു. ജനീവ കണ്വെന്ഷന് പോലും അവഗണിച്ച് ഇസ്റാഈല്‍ യുദ്ധം നടത്തുന്നുവെന്നും തരൂര്‍ ആരോപിച്ചു. .കഴിഞ്ഞ മാസം ഇതേ കടപ്പുറത്ത് മുസ്ലിം ലീഗ് റാലി നടത്തി. അന്നും ഞാന്‍ പറഞ്ഞു, ഇത് മുസ്ലിം മതത്തിന്റെ പ്രശ്നമല്ല. ഇത് മനുഷ്യന്റെ പ്രശ്നമാണ്. എന്റെ പ്രസംഗം തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിച്ചു. ഞാന്‍ നേരിട്ട് പറയുന്നു, ഞാന്‍ എല്ലാ കാലത്തും ഫലസ്തീനിനൊപ്പം. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ഞാന്‍ കണ്ട കാര്യങ്ങളാണ്. ഈ വിഷയം എനിക്ക് ആരും പഠിപ്പിച്ചുതരേണ്ട ആവശ്യമില്ലെന്നും തരൂര്‍ പറഞ്ഞു.