Connect with us

Kerala

ആമയിഴഞ്ചാന്‍ തോട് അപകടം; റെയില്‍വേക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മിഷന്‍

സംഭവത്തില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഏഴ് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണം

Published

|

Last Updated

തിരുവനന്തപുരം |  ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളിയായ ജോയ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വേക്ക് നോട്ടീസ് അയച്ചു. സംഭവത്തില്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ഏഴ് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണം.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍് സംസ്ഥാന മനുഷ്യാവകാശ കേസെടുത്തിരുന്നു. തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്കും നഗരസഭാ സെക്രട്ടറിക്കും കമ്മീഷന്‍ നേരത്തെ നോട്ടീസയച്ചിരുന്നു.സംഭവത്തില്‍ അന്തിമവിധി പറയുന്നതിന് മുമ്പ് റെയില്‍വേയുടെ വിശദീകരണം കേള്‍ക്കേണ്ടത് അനിവാര്യമായതിനാലാണ് നടപടി.

അതേ സമയം അപകടത്തിലും മാലിന്യത്തിലും ഉത്തരവാദിത്തമില്ലെന്നാണ് റെയില്‍വേയുടെ നിലപാട്

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ട് മാരായിമുട്ടം സ്വദേശി ജോയി മരിച്ചത്.