Connect with us

Kerala

ആമയിഴഞ്ചാന്‍ തോട് ദുരന്തം; മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ജനത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ഇടപെടലുണ്ടാവണമെന്ന് ഹൈക്കോടതി

മാലിന്യം തോട്ടില്‍ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യമാണെന്ന് കോടതി പറഞ്ഞു.

Published

|

Last Updated

 കൊച്ചി | ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തിനിടെ ഒഴുക്കില്‍പ്പെട്ട് തൊഴിലാളി മരിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മാലിന്യം തോട്ടില്‍ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് സമാനമാണെന്ന് കോടതി പറഞ്ഞു.

ജോയിയെ കണ്ടെത്താന്‍ മാലിന്യം നിറഞ്ഞ തോട്ടില്‍ മൂന്നു ദിവസം തിരച്ചിലിനിറങ്ങിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ഹൈക്കോടതി പ്രകീര്‍ത്തിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ ജനങ്ങളുട കണ്ണ് തുറപ്പിക്കുന്ന ഇടപെടലുകള്‍ ഉണ്ടാവണമെന്ന് കോടതി ആവശ്യപ്പെട്ടു.

കൊച്ചിയിലെ വെള്ളക്കെട്ട് സംബന്ധിച്ച കേസ് പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതി ആമയിഴഞ്ചാന്‍ തോട് ദുരന്തത്തെ കുറിച്ച് പറഞ്ഞത്. കൊച്ചിയിലെ കനാലുകളില്‍ സുഗമമായ ഒഴുക്ക് ഉറപ്പു വരുത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. വെള്ളക്കെട്ട് സംബന്ധിച്ച കേസ് ജൂലൈ 31ന് വീണ്ടും പരിഗണിക്കും.

Latest