Ongoing News
മത്സരത്തിന് 10 മണിക്കൂർ മുൻപ് അമൻ കുറച്ചത് 4.6 കിലോഗ്രാം ഭാരം
വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യനായ റെയ് ഹിഗുച്ചിയോട് സെമിയിൽ പരാജപ്പെട്ട അമന്റെ വെയിറ്റ് വ്യാഴാഴ്ച 61.5 kg ആയിരുന്നു. 57 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന അമനെ സംബന്ധിച്ച് ഇത് കൃത്യം 4.5 കിലോഗ്രാം കൂടുതൽ ആയിരുന്നു. തുടർന്ന് അടുത്ത ദിവസം നേരം പുലരുമ്പോഴേക്കും അമൻ കുറച്ചത് 4.6kg ഭാഗമാണ്.
പാരീസ് | അമിതഭാരം കാരണം വിനേഷ് ഫോഗട്ട് പാരിസ് ഒളിമ്പിക്സിൽ നിന്ന് പുറത്തായതിന് ശേഷം, ഇന്ത്യയുടെ മറ്റൊരു താരമായ അമൻ സെഹ്‌രാവത്തിന് ഇത് വലിയ വെല്ലുവിളിയായിരുന്നു. വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യനായ റെയ് ഹിഗുച്ചിയോട് സെമിയിൽ പരാജപ്പെട്ട അമന്റെ വെയിറ്റ് വ്യാഴാഴ്ച 61.5 kg ആയിരുന്നു. 57 കിലോഗ്രാം വിഭാഗത്തിൽ മത്സരിക്കുന്ന അമനെ സംബന്ധിച്ച് ഇത് കൃത്യം 4.5 കിലോഗ്രാം കൂടുതൽ ആയിരുന്നു. തുടർന്ന് അടുത്ത ദിവസം നേരം പുലരുമ്പോഴേക്കും അമൻ കുറച്ചത് 4.6kg ഭാഗമാണ്. നിർണായക പരിധിയേക്കാൾ കൃത്യമായി 100 ഗ്രാം കുറവായിരുന്നു ഇത്. 100 ഗ്രാം വിനേഷ് ഫോഗട്ടിന് ദുരന്തമായി മാറിയെങ്കിൽ, അത് അമന് ആശ്വാസമായിരുന്നു.
പരിശീലകരായ ജാഗ്‌മാന്ദർ സിങ്, വീരേന്ദർ ദാഹിയ എന്നിവരുടെ കഠിനം പ്രയത്നം കൂടിയാണ് അമനെയും സംഘത്തെയും ഇത്തരം നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചത്. ജിമ്മിലെ പ്രാക്ടീസും ഹോട്ട് ബാത്തും അടക്കം നിരവധി കഠിനശ്രമങ്ങളിലൂടെയാണ് അമൻ തന്റെ ഭാരം കുറച്ചത്.
ഭാരത്തിന്റെ ട്രാക്ക് നിലനിര്‍ത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണെന്ന് അമൻ മത്സരശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാത്രി മുഴുവന്‍ ഉറങ്ങിയില്ലെന്നും ജിം എക്സസൈസുകളും പരിശീലനങ്ങളുമായാണ് രാത്രി കഴിച്ചുകൂട്ടിയതെന്നും മുന്‍ അണ്ടര്‍ 23 ലോക ചാംപ്യന്‍ കൂടിയായ അമന്‍ വ്യക്തമാക്കി. രാജ്യത്തിനായി കന്നി ഒളിംപിക് മെഡല്‍ നേടിയെങ്കിലും അമന്‍ അതില്‍ പൂര്‍ണമായും സംതൃപ്തനല്ല. കാരണം സ്വര്‍ണ മെഡല്‍ തന്നെയാണ് അദ്ദേഹം പാരീസില്‍ ലക്ഷ്യമിട്ടിരുന്നത്.
ഞാന്‍ സ്വര്‍ണ മെഡലിനെക്കുറിച്ചാണ് ചിന്തിച്ചത്. പക്ഷെ ഇത്തവണ അതു സംഭവിച്ചില്ല. 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ അതു നേടിയെടുക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. രാജ്യത്ത് എന്നെ പിന്തുണച്ചവരോടെയെല്ലാം നന്ദിയുണ്ടെന്നും അമന്‍ വ്യക്തമാക്കി.