Connect with us

സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ സി പി ഐ എം ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് ആരംഭിച്ചു. കാസര്‍കോടും തൃശ്ശൂരും സി പി ഐ എം സമ്മേളനങ്ങള്‍ നേരത്തെ നിശ്ചയിച്ചത് പ്രകാരം തന്നെ ഇന്ന് തുടങ്ങി. എന്നാല്‍, അമ്പത് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ ഹൈക്കോടതി വിലക്കിയതോടെ പാര്‍ട്ടി ആശയക്കുഴപ്പത്തിലായി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലകള്‍ കാറ്റഗറികളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്നലെ നടന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമെടുക്കുകയും ഇന്ന് മുതല്‍ അത് പ്രാബല്യത്തില്‍ വരികയും ചെയ്യുന്ന സാഹചര്യത്തിലും സമ്മേളനങ്ങളുമായി മുന്നോട്ട് പോകാനായുരുന്നു സി പി എം തീരുമാനം. കാസര്‍കോട് 185 പേരും തൃശ്ശൂരില്‍ 175 പേരും പ്രതിനിധി സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നും നേരത്തെ സി പി എം അറിയിച്ചിരുന്നു. സംസ്ഥാനത്ത് ഉടനീളം വാരാന്ത്യ ലോക്ഡൗണുള്ള ഞായറാഴ്ച രാവിലെ വരെ സമ്മേളങ്ങള്‍ തുടരും എന്നായിരുന്നു തീരുമാനം. ഹൈക്കോടതിയുടെ പുതിയ വിധി സമ്മേളനങ്ങള്‍ക്ക് തിരിച്ചടിയാണ്.

വീഡിയോ കാണാം

Latest