punjab congress issue
പാര്‍ട്ടി രൂപീകരണ ചര്‍ച്ചകളില്‍ അമരീന്ദര്‍; കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്ന് ഹരീഷ് റാവത്തിനെ മാറ്റിയേക്കും
പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ ഡി എ ഘടകകക്ഷിയായേക്കും എന്നും സൂചനകള്‍ ഉണ്ട്
ന്യൂഡല്‍ഹി | പഞ്ചാബിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഹരീഷ് റാവത്തിനെ നീക്കിയേക്കും. പകരം രാജസ്ഥാന്‍ റവന്യൂ മന്ത്രി കൂടിയായ ഹരീഷ് ചൗധരിക്ക് ചുമതല നല്‍കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ മാറ്റി ചരണ്‍ ജിത്ത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയായി നിയമിക്കുന്ന വേളയില്‍ എ ഐ സി സിയുടെ നിരീക്ഷകനായി ഹരീഷ് ചൗധരിയായിരുന്നു ഉണ്ടായിരുന്നത്.
നേരത്തെ, അമരീന്ദര്‍ സിംഗുമായുള്ള അനുനയ ചര്‍ച്ച് നടത്തിയ ഹരീഷ് റാവത്ത് വാക്കേറ്റത്തിലേക്ക് എത്തുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതുകൂടി പരിഗണിച്ചാണ് റാവത്തിനെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതിലേക്ക് ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചത്. പാര്‍ട്ടി നല്‍കുന്ന ഏത് ചുമതലയും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ചൗധരി വ്യക്തമാക്കി.
അതിനിടെ കോണ്‍ഗ്രസ് വിട്ട അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ ഭരണഘടനാ രൂപീകരണ ചര്‍ച്ചകളിലാണെന്നാണ് വിവരം. പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ ഡി എ ഘടകകക്ഷിയായേക്കും എന്നും സൂചനകള്‍ ഉണ്ട്. ഒരു പാര്‍ട്ടിയുമായും അയിത്തമില്ലെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു.