Connect with us

amarindar singh

അമരീന്ദര്‍ സിംഗ് നാളെ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും

പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാകും പാര്‍ട്ടിയുടെ പേര് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദര്‍ സിംഗിന്റെ പുതിയ പാര്‍ട്ടി നാളെ പ്രഖ്യാപിച്ചേക്കും. ദീപാവലിക്ക് മുമ്പ് പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് നേരത്തേ അറിയിച്ചിരുന്നു. പുതിയ പാര്‍ട്ടിയുണ്ടാക്കി ബി ജെ പി സഖ്യത്തിനാണ് ക്യാപ്റ്റന്‍ ശ്രമിക്കുന്നത്.

പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്നാകും പാര്‍ട്ടിയുടെ പേര് എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. കര്‍ഷക സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രം സ്വീകരിച്ചാല്‍ പഞ്ചാബില്‍ ബി ജെ പിയുമായി സഖ്യത്തിന് ശ്രമിക്കാമെന്ന് ക്യാപ്റ്റന്‍ ഉപാധി മുന്നോട്ട് വെച്ചിരുന്നു.

Latest