Connect with us

National

അമരീന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്; അമിത് ഷായെ ഇന്ന് കാണും

അമരീന്ദര്‍ സിങ്ങിനെ കേന്ദ്ര കൃഷി മന്ത്രിയാക്കാനും നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ഇതിനോട് ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് പോകുന്ന അമരീന്ദര്‍ വൈകീട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അമരീന്ദര്‍ സിങ്ങിനെ കേന്ദ്ര കൃഷി മന്ത്രിയാക്കാനും നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി.ജെ.പിയില്‍ ചേരാന്‍ വിസമ്മതിക്കുകയാണെങ്കില്‍ പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാന്‍ കേന്ദ്ര നേതൃത്വം സഹായിച്ചേക്കും. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് എന്നിവരടക്കം അമരീന്ദര്‍ സിങ്ങിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു.