amazon
ആമസോണ്‍ പിരിച്ചുവിടുന്നത് ഇരുപതിനായിരത്തോളം ജീവനക്കാരെ
കമ്പനിയുടെ ആറ് ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
ന്യൂയോര്‍ക്ക് | ആഗോള ഇ വാണിജ്യ ഭീമനായ ആമസോണ്‍ പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണം പ്രഖ്യാപിച്ചു. ചെലവ് ചുരുക്കലിന്റെ ഭാഗമായി 18,000ലേറെ പേരെ പിരിച്ചുവിടുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡി ജസ്സി അറിയിച്ചു. ജനുവരി 18 മുതല്‍ പിരിച്ചുവിടല്‍ സംബന്ധിച്ച് ജീവനക്കാരെ അറിയിക്കും.
കമ്പനിയുടെ ആറ് ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. മൂന്ന് ലക്ഷം ജിവനക്കാരാണ് ആമസോണിനുള്ളത്. നവംബറില്‍ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴാണ് കൃത്യമായ കണക്ക് ആമസോണ്‍ നല്‍കുന്നത്.
എല്ലാ വിധ ആനുകൂല്യങ്ങളോടും കൂടിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ആന്‍ഡി ജസ്സി പറഞ്ഞു. ഏതൊക്കെ രാജ്യങ്ങളിലുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നതെന്ന് ആമസോണ്‍ വ്യക്തമാക്കിയിട്ടില്ല. ആമസോണ്‍ സ്‌റ്റോറുകള്‍, പീപ്പിള്‍, എക്‌സ്പീരിയന്‍സ്, ടെക്‌നോളജി സംഘങ്ങളിലെ ജീവനക്കാരെയാകും കൂടുതലായി പിരിച്ചുവിടുക.