From the print
അഹമ്മദാബാദില്‍ അംബേദ്കറുടെ പ്രതിമ അടിച്ചുതകര്‍ത്തു
അംബേദ്കര്‍ പ്രതിമയുടെ മൂക്കും കണ്ണടയും അജ്ഞാതര്‍ നശിപ്പിച്ചെന്ന് പോലീസ്
ഗാന്ധിനഗര്‍ | ഗുജറാത്തിലെ അഹമ്മദാബാദില്‍ ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ഖോഖ്‌റയിലെ ശ്രീ കെ കെ ശാസ്ത്രി കോളജിന് സമീപം ഇന്നലെ രാവിലെയാണ് സംഭവം.
അംബേദ്കര്‍ പ്രതിമയുടെ മൂക്കും കണ്ണടയും അജ്ഞാതര്‍ നശിപ്പിച്ചെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉത്തരവാദികളെ കണ്ടെത്താന്‍ സമീപപ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
പ്രതിമ തകര്‍ത്തതില്‍ രോഷാകുലരായ നാട്ടുകാര്‍ പ്രതിമക്ക് സമീപം തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു.
കുറ്റക്കാരെ പിടികൂടാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയെങ്കിലും പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.