National
ഡല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അംബേദ്ക്കറും ഭഗത് സിങ്ങും പുറത്ത്; ആരോപണവുമായി ആപ്പ്
ഈ രണ്ടു ചിത്രങ്ങള്‍ക്ക് പകരമായി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രങ്ങള്‍ വെച്ചു എന്നാണ് എ എ പിയുടെ ആരോപണം

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ അധികാരത്തില്‍ കയറിയ ബി ജെ പി സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സ്വാതന്ത്ര്യസമര സേനാനിയായ അംബേദ്ക്കറിന്റെയും ഭഗത്സിംഗിന്റെയും ചിത്രം എടുത്ത് മാറ്റിയെന്ന് എ എ പി ആരോപിച്ചു. ഈ രണ്ടു ചിത്രങ്ങള്‍ക്ക് പകരമായി രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രങ്ങള്‍ വെച്ചു എന്നാണ് എ എ പിയുടെ ആരോപണം.
മുഖ്യമന്ത്രി രേഖഗുപ്ത ആരോപണങ്ങള്‍ തള്ളികളഞ്ഞു. അംബേദ്ക്കറുടെയും ഭഗത്സിങ്ങിന്റെയും ചിത്രം ഓഫീസില്‍ തന്നെയുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു. താന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ഓഫീസിലെ ചുവരിന്റ ചിത്രവും ഇപ്പോഴത്തെ ചിത്രവും എക്സിലൂടെ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി അതിഷി പങ്കുവെച്ചു.
ബി ജെ പിയുടെ ദളിത് വിരുദ്ധ മനോഭാവാം ഇതോടു കൂടി പുറത്ത് വന്നിരിക്കുകയാണെന്ന് അതിഷി പത്രസമ്മേളനത്തില്‍ പറഞ്ഞു. അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ഓഫീസുകളിലെല്ലാം അംബേദ്ക്കറിന്റെയും ഭദത്സിങ്ങിന്റെയും ചിത്രങ്ങള്‍ തൂക്കിയിട്ടുണ്ട്. ദളിത് – സിഖ് വിരുദ്ധ പാര്‍ട്ടിയായ ബി ജെ പി അധികാരത്തില്‍ വന്നതിന് ശേഷം ചിത്രങ്ങളെല്ലാം എടുത്ത് മാറ്റുകയാണെന്നും അവര്‍ ആരോപിച്ചു.