Connect with us

National

അംബേദ്കര്‍ വിവാദം; ഇരു സഭകളും ഇന്നും പ്രക്ഷുബ്ധമാകും

രാഹുല്‍ ഗാന്ധിക്കെതിരെ വനിത എംപിയടക്കം നല്‍കിയ പരാതിയില്‍ നടപടികള്‍ ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി |  പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നവസാനിക്കുമെന്നിരിക്കെ അംബേദ്കര്‍ വിവാദത്തില്‍ ഇരുസഭകളും പ്രക്ഷുബ്ധമാകും. ഇതുമായി ബന്ധപ്പെട്ട് രാവിലെ പത്തരക്ക് ഇന്ത്യ സഖ്യം എംപിമാരുടെ യോഗം ചേരും. പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെ വനിത എംപിയടക്കം നല്‍കിയ പരാതിയില്‍ നടപടികള്‍ ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം.

അതേസമയം, കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റ് കവാടങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് ലോക്‌സഭ സ്പീക്കര്‍ വിലക്കേര്‍പ്പെടുത്തി. പ്രവേശനകവാടങ്ങളില്‍ തടസ്സമുണ്ടാക്കുകയോ പ്രതിഷേധ പരിപാടികള്‍ നടത്തുകയോ ചെയ്യരുതെന്ന് സ്പീക്കര്‍ എം പിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ഗുജറാത്ത് എംപി ഹേമങ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്. അംബേദ്കര്‍ വിവാദത്തിലെ പ്രതിഷേധത്തിലാണ് പാര്‍ലമെന്റ് കവാടത്തില്‍ ഭരണപക്ഷ എംപിമാരും ഇന്ത്യ സഖ്യം എംപിമാരും ഏറ്റുമുട്ടിയത്. രാവിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ അമിത് ഷാ രാജി വയക്കണമെന്നാവശ്യപ്പെട്ട് അംബേദ്കര്‍ പ്രതിമ്ക്ക് മുന്നില്‍ നിന്ന് മകര്‍ ദ്വാറിലേക്ക് മാര്‍ച്ച് ആരംഭിച്ചു.ഇതേ സമയം മകര്‍ ദ്വാറില്‍ അംബേദ്കറെ നെഹ്‌റു വഞ്ചിച്ചെന്ന മുദ്രാവാക്യമുയര്‍ത്തി . തുടര്‍ന്ന് ഇരുവിഭാഗവും തമ്മിള്‍ ഉന്തുംതള്ളുമുണ്ടായി.ഇതിനിടെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം എംപിമാര്‍ പാര്‍ലമെന്റിലേക്ക് കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥയുണ്ടായി.