National
അംബേദ്കര്‍ വിവാദം: അമിത് ഷാക്കെതിരായ പ്രചാരണം ചെറുക്കാന്‍ എന്‍ ഡി എ യോഗത്തില്‍ തീരുമാനം
പ്രചാരണ പരിപാടികള്‍ നടത്താനാണ് മുന്നണി തീരുമാനിച്ചിരിക്കുന്നത്. ഘടകകക്ഷി നേതാക്കളോട് അമിത് ഷായും ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും പിന്തുണ തേടി.
ന്യൂഡല്‍ഹി | അംബേദ്കര്‍ വിവാദത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരായ പ്രചാരണത്തെ ചെറുക്കാന്‍ എന്‍ ഡി എ യോഗത്തില്‍ തീരുമാനം. പ്രചാരണ പരിപാടികള്‍ നടത്താനാണ് മുന്നണി തീരുമാനിച്ചിരിക്കുന്നത്.
യോഗത്തില്‍ അമിത് ഷാ കാര്യങ്ങള്‍ വിശദീകരിച്ചു. ഘടകകക്ഷി നേതാക്കളോട് അമിത് ഷായും ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയും പിന്തുണ തേടി.
ജനതാദള്‍ (യു) നേതാവ് നിതീഷ് കുമാറും ശിവസേനാ നേതാവ് ഏക്‌നാഥ് ഷിന്‍ഡെയും യോഗത്തില്‍ പങ്കെടുത്തില്ല.
---- facebook comment plugin here -----