amith sha
സര്‍ദാര്‍ പട്ടേലിന് പിന്നാലെ അംബേദ്കര്‍ ലക്ഷ്യം; അംബേദ്കറെ ജീവിത കാലത്തും മരണശേഷവും കോണ്‍ഗ്രസ് അധിക്ഷേപിച്ചെന്ന് അമിത് ഷാ
മരണശേഷമാണ് അംബേദ്കറിന് രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന സമ്മാനിച്ചത്. അത് നല്‍കിയത് ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
ന്യൂഡല്‍ഹി | ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിയായ അംബേദ്കറെ കോണ്‍ഗ്രസ് എല്ലാകാലത്തും അധിക്ഷേപിച്ചിരിന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് ആസ്ഥാനത്ത് ഛത്രപതി ശിവജിയുടെ പ്രതിമക്ക് തറക്കല്ലിടുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാ. ഭരണഘടനാ ദിനം നടപ്പാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ഭരണഘടന എല്ലാവര്‍ക്കും തുല്യ അവകാശം നല്‍കുന്നു. എന്നാല്‍, അംബേദ്കര്‍ ജീവിച്ചിരുന്ന കാലത്തോ മരണശേഷമോ അദ്ദേഹത്തെ അപമാനിക്കാനുള്ള ഒരു അവസരവും കോണ്‍ഗ്രസ് പാഴാക്കിയിട്ടില്ലെന്ന് അമിത് ഷാ ആരോപിച്ചു. മരണശേഷമാണ് അംബേദ്കറിന് രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന സമ്മാനിച്ചത്. അത് നല്‍കിയത് ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അംബേദ്കറുമായി ബന്ധപ്പെട്ട അഞ്ചിടങ്ങള്‍ സ്മൃതി മന്ദിരമാക്കിയത് സംസ്ഥാനങ്ങളും കേന്ദ്രവും ഭരിക്കുന്ന ബി ജെ പി സര്‍ക്കാരുകളാണെന്നും അമിത് ഷാ അവകാശുപ്പെട്ടു.