Connect with us

National

ന്യൂസ്‌ക്ലിക്ക് കേസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ അവ്യക്തതത; പോലീസിനോട് വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി

തിങ്കളാഴ്ചക്ക് മുമ്പ് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. യു എ പി എ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

Published

|

Last Updated

ന്യൂഡല്‍ഹി | ന്യൂസ്‌ക്ലിക്ക് കേസില്‍ ഡല്‍ഹി പോലീസിനോട് വിശദീകരണം തേടി ഡല്‍ഹി ഹൈക്കോടതി. സംബന്ധിച്ച് തിങ്കളാഴ്ചക്ക് മുമ്പ് വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. യു എ പി എ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി.

ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കയസ്തയെയും എച്ച് ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയെയും ഏഴു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്തും കേസില്‍ യു എ പി എ എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ന്യൂസ്‌ക്ലിക്ക് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബഞ്ച് മുമ്പാകെ വിഷയം ഉന്നയിച്ചത്. കേസ് ഇന്ന് പരിഗണിച്ചപ്പോഴാണ് കോടതി പോലീസിനോട് വിശദീകരണം തേടിയത്.

 

Latest