Connect with us

Kerala

ആലപ്പുഴയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ് യുവാക്കളുടെ അതിക്രമം

ആംബുലന്‍സ് ഹോണടിച്ചതാണ് അതിക്രമത്തിന് പ്രകോപനമായതെന്ന് പോലീസ് പറയുന്നു.

Published

|

Last Updated

ആലപ്പുഴ | സ്‌ട്രോക്ക് രോഗിയുമായി പോയ ആംബുലന്‍സിന് കുറുകെ കാര്‍ നിര്‍ത്തി യുവാക്കളുടെ വെല്ലുവിളി. പ്രതികള്‍ ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമം നടന്നു. ശൂരനാട് സ്വദേശികളായ സംഘമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം.

ആലപ്പുഴ ജില്ലയിലെ താമരക്കുളം വയ്യാങ്കരയിലാണ് സംഭവം.വ്യാഴാഴ്ച ഉച്ചയോടെ ആനയടിയില്‍  നിന്ന് സ്‌ട്രോക്ക്  രോഗിയുമായി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്.

ആംബുലന്‍സിന് ആദ്യം സൈഡ് കൊടുക്കാതിരുന്ന യുവാക്കള്‍ പിന്നീട് വാഹനം തടയുകയായിരുന്നു. രോഗിയെ ആശുപത്രിയില്‍ എത്തിച്ചശേഷം ഡ്രൈവര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ആംബുലന്‍സ് ഹോണടിച്ചതാണ് അതിക്രമത്തിന് പ്രകോപനമായതെന്ന് പോലീസ് പറയുന്നു.

Latest