Connect with us

Kerala

ആംബുലന്‍സ് വിട്ടുകൊടുത്തില്ല; വയനാട്ടില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ

ട്രൈബൽ പ്രമോട്ടർക്ക് സസ്പെൻഷൻ

Published

|

Last Updated

കല്‍പറ്റ | വയനാട്ടില്‍ നിന്ന് വീണ്ടും കേരളത്തെ ലജ്ജിപ്പിക്കുന്ന വാര്‍ത്ത. ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ചതിൻ്റെ ഞെട്ടലിൽ നിന്ന് മാറും മുന്നേ ആദിവാസി സ്ത്രീയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് വിട്ടുകൊടുക്കാതെ അധികൃതർ. എടവക പഞ്ചായത്തിലെ പള്ളിക്കല്‍ കോളനിയിലാണ്  അധികൃതരുടെ അനാസ്ഥ. തുടര്‍ന്ന് ഓട്ടോറിക്ഷയിലാണ് വയോധികയുടെ മൃതദേഹം കൊണ്ടുപോയത്. സംഭവത്തിൽ ട്രൈബൽ പ്രമോട്ടറെ സസ്പെൻഡ് ചെയ്തു.

പള്ളിക്കല്‍ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹത്തോടാണ് അനാദരവ്. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം. വീട്ടില്‍ നിന്ന് ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനാണ് ആംബുലന്‍സ് ആവശ്യപ്പെട്ടത്.നാല് സെന്റ് കോളനിയിലാണ് ഇവര്‍ താമസിച്ചിരുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചു.

 

Latest