Idukki
ഡിസ്ചാർജ് ചെയ്ത് ആശുപത്രിയിൽ നിന്ന് മടങ്ങവെ ആംബുലൻസ് മറിഞ്ഞു; വയോധിക മരിച്ചു
നിയന്ത്രണം വിട്ട ആംബുലൻസ് തോട്ടിലേക്ക് മറിയുകയായിരുന്നു.
രാജാക്കാട് | ഇടുക്കിയിൽ വെള്ളത്തൂവൽ- രാജാക്കാട് റോഡിൽ പൊന്മുടി കുളത്രക്കുഴിക്ക് സമീപം ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട ആംബുലൻസ് തോട്ടിലേക്ക് മറിയുകയായിരുന്നു. വട്ടപ്പാറ ചെമ്പുഴയില് അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്.
വയോധികയെ ഉടനെ അടിമാലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഡ്രൈവര്‍ക്കും പരുക്കുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാര്‍ജ് ചെയ്തതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.
---- facebook comment plugin here -----