Connect with us

ambulance accident

കുന്ദംകുളത്ത് ആംബുലൻസ് മറിഞ്ഞ് ദമ്പതികൾ അടക്കം മൂന്ന് മരണം

മൂന്ന്‌ പേർക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Published

|

Last Updated

കുന്ദംകുളം| തൃശൂര്‍ കുന്ദംകുളം ചൊവ്വന്നൂരിൽ ആംബുലൻസ്‌ മറിഞ്ഞ്‌ ദമ്പതികൾ അടക്കം മൂന്ന് പേർ മരിച്ചു. മൂന്ന്‌ പേർക്ക്‌ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ്‌ അപകടമുണ്ടായത്.

മരത്തംകോട്‌ സ്വദേശികളായ ഫെമിന, റഹ്മത്ത്‌, ആബിദ്‌ എന്നിവരാണ്‌ മരിച്ചത്‌. റഹ്മത്തിന്റെ മകൻ ഫാരിസ്, ആംബുലൻസ് ഡ്രൈവർ ശുഐബ്, സുഹൃത്ത് സാദിഖ് എന്നിവർക്കാണ് ഗുരുതര പരുക്കേറ്റത്. കടുത്ത ശ്വാസതടസ്സം നേരിട്ട യുവതിയുമായി വരികയായിരുന്ന ആംബുലൻസ് ചൊവ്വന്നൂർ എസ്‌ ബി ഐ ബാങ്കിന്‌ സമീപത്ത്‌ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു.

ഡ്രൈവർ അടക്കം ആറ് പേരായിരുന്നു ആംബുലൻസിലുണ്ടായിരുന്നത്‌. കനത്ത മഴയത്ത് ആംബുലന്‍സിന്‍റെ നിയന്ത്രണം നഷ്ടമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വിവരമറിഞ്ഞ് അപകട സ്ഥലത്തേക്ക് പുറപ്പെട്ട മറ്റൊരു ആംബുലൻസ് കുന്ദംകുളത്ത് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. ഈ സംഭവത്തിൽ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Latest