Connect with us

രോഗിയുമായി പോയ ആംബുലന്‍സിന് കുറുകെ കാര്‍ നിര്‍ത്തി യുവാക്കളുടെ വെല്ലുവിളി. പ്രതികള്‍ ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ശൂരനാട് സ്വദേശികളായ സംഘമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം.

ആലപ്പുഴ ജില്ലയിലെ താമരക്കുളം വയ്യാങ്കരയിലാണ് സംഭവം. പക്ഷാഘാതം വന്ന രോഗിയുമായി വ്യാഴാഴ്ച ഉച്ചയോടെ ആനയടിയില്‍ നിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് യുവാക്കള്‍ തടഞ്ഞിട്ടത്.
ആംബുലന്‍സിന് ആദ്യം സൈഡ് കൊടുക്കാതിരുന്ന യുവാക്കള്‍ പിന്നീട് വാഹനം തടയുകയായിരുന്നു.

---- facebook comment plugin here -----

Latest