Connect with us

Kerala

ആംബുലന്‍സിലെ പീഡനം; വിചാരണയ്ക്കിടെ അതിജീവിത ബോധരഹിതയായി

പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് സംഭവം.

Published

|

Last Updated

പത്തനംതിട്ട | കോവിഡ് സമയത്ത് ആറന്മുള നാല്‍ക്കാലിക്കലില്‍ രാത്രിയില്‍ ആംബുലന്‍സില്‍ വച്ച് യുവതിയെ പീഡിപ്പിച്ച കേസിന്റെ വിചാരണയ്ക്കിടെ അതിജീവിത കോടതി മുറിയില്‍ ബോധരഹിതയായി വീണു.

പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഇന്ന് ഉച്ചയ്ക്ക് സംഭവമുണ്ടായത്. പ്രതിയുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്തത് കോടതി കേള്‍ക്കുന്നതിനിടെയാണ് അതിജീവിത ബോധരഹിതയായി വീണത്. സംഭവ സമയത്ത് അതിജീവിതയാണ് പ്രതിയുടെ സംഭാഷണം ഫോണില്‍ റെക്കോര്‍ഡ് ചെയ്തത്. പീഡനത്തിന് ശേഷം പ്രതി ആംബുലന്‍സില്‍ വച്ച് അതിജീവിതയോട് മാപ്പിരക്കുന്ന ശബ്ദരേഖയാണ് കോടതി കേട്ടത്.

ബോധരഹിതയായ യുവതിയെ അഭിഭാഷകരും കോടതി ജീവനക്കാരും ചേര്‍ന്ന് കോടതിയ്ക്ക് പുറത്തെത്തിച്ചു. ഒന്നര മണിക്കൂറിന് ശേഷം അതിജീവിതയ്ക്ക് ബോധം തെളിഞ്ഞതിന് ശേഷമാണ് വിചാരണ പുനരാരംഭിച്ചത്. പ്രതി നൗഫലിനെയും കോടതിയില്‍ എത്തിച്ചിരുന്നു.
കോവിഡ് ബാധിതയായിരുന്ന പെണ്‍കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയാണ് പ്രതി പീഡിപ്പിച്ചത്.

 

Latest