Kerala
കുരുക്കില്‍പ്പെട്ട് ആംബുലന്‍സുകള്‍; റോഡില്‍ രണ്ട് ജീവനുകള്‍ പൊലിഞ്ഞു
ഗതാഗതക്കുരുക്കില്‍ പെട്ടത് കാക്കഞ്ചേരി ദേശീയപാതയില്‍
കോഴിക്കോട് | ഗതാഗതകുരുക്കില്‍ ആംബുലന്‍സുകള്‍ പെട്ട് ഗുരുതരാവസ്ഥിയിലായിരുന്ന രണ്ട് രോഗികള്‍ റോഡില്‍ വെച്ച് മരിച്ചു. മലപ്പുറം എടരിക്കോട് സ്വദേശി സുലൈഖ,വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. കോഴിക്കോട് മലപ്പുറം അതിര്‍ത്തിയില്‍ കാക്കഞ്ചേരി ദേശീയപാതയിലാണ് ആംബുലന്‍സുകള്‍ കുരുക്കില്‍പ്പെട്ടത്.
ശനിയാഴ്ച രാത്രി മലപ്പുറത്തെ ആശുപത്രികളില്‍ നിന്ന് കോഴിക്കോട്ടെ ആശുപത്രികളികളിലേക്ക് വരികയായിരുന്നു. അരമണിക്കൂറോളം ഗതാഗതകുരുക്കില്‍ കിടന്നതായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നു.
കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലേക്ക് വരികയായിരുന്നു എടരിക്കോട് സ്വദേശി സുലൈഖ. ഗുരുതരാവസ്ഥയിലായിരുന്ന ഇവര്‍ക്ക് ഗതാഗതകുരുക്കില്‍ തന്നെ കാര്‍ഡിയാക് അറസ്റ്റ് വന്നു. ആംബുലന്‍സിലുണ്ടായിരുന്ന നഴ്‌സുമാര്‍ സി പി ആര്‍ ഉള്‍പ്പെടെ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും നില വഷളാക്കി. രാമനാട്ടുകര ക്രസന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ചേളാരിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് വരുന്നതിനിടെയാണ് ഷജില്‍കുമാര്‍ ഉണ്ടായിരുന്ന ആംബുലന്‍സ് കുരുക്കില്‍പ്പെട്ടത്. 20 മിനുട്ടിലധികം ഈ ആംബുലന്‍സും റോഡില്‍ കിടന്നു. ആശുപത്രിയിലെത്തുമ്പോള്‍ ഷജിലും മരിച്ചു.