Connect with us

National

ഭേദഗതി ബില്‍ വഖഫിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കും: ഗ്രാന്‍ഡ് മുഫ്തി

വഖഫ് എന്ന ഇസ്ലാമിക ആശയത്തെയും അതിന്റെ ലക്ഷ്യത്തെയും അട്ടിമറിക്കുന്ന 40ലധികം ഭേദഗതികളാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്.

Published

|

Last Updated

ചെന്നൈ| കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി ബില്‍ കൊണ്ടുവന്ന് വഖഫ് ബോര്‍ഡിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. തമിഴക മുസ്ലിം ജമാഅത്ത് സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വഖഫ് എന്ന ഇസ്ലാമിക ആശയത്തെയും അതിന്റെ ലക്ഷ്യത്തെയും അട്ടിമറിക്കുന്ന 40ലധികം ഭേദഗതികളാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. വഖഫിന്റെ ലക്ഷ്യങ്ങളെയും ഉദ്ദേശ്യങ്ങളെയും അട്ടിമറിക്കും വിധത്തിലും വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെ മരവിപ്പിക്കുന്ന രീതിയിലും ഭേദഗതി കൊണ്ടുവരുന്നത് സംശയാസ്പദമാണ്. മുസ്ലിം പണ്ഡിതരുമായും സംഘടനകളുമായും ചര്‍ച്ച ചെയ്യാനും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തമിഴ്നാട് ചീഫ് ഖാസി ഡോ. സ്വലാഹുദ്ദീന്‍ മുഹമ്മദ് അയ്യൂബ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. തമിഴക മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ്‌റ് സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ ബാഖവി അഹ്‌സനി അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് ഡോ. എ. മുഈനുദ്ദീന്‍ ജമാലി സമ്മേളനം ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട് ന്യൂനപക്ഷവകുപ്പ് മന്ത്രി എസ്. എം. നാസര്‍ മുഖ്യാതിഥിയായി. സയ്യിദ് സമദാനി മിയാന്‍ അശ്‌റഫി ലക്‌നോ ഉറുദു പ്രഭാഷണം നടത്തി. മന്‍സൂര്‍ ഹാജി, അബ്ദുല്‍ ഹകീം ഇംദാദി, മുഹമ്മദ് സലീം സിറാജി, താജുദ്ദീന്‍ അഹ്‌സനി, മുസ്തഫ മസ്ലഹി, മൂസ സഖാഫി പാതിരമണ്ണ സംബന്ധിച്ചു.

 

Latest