Connect with us

Ongoing News

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമത്തില്‍ ഭേദഗതി

ഈ വിഷയത്തില്‍ അന്താരാഷ്ട്ര ശുപാര്‍ശകളോടും ഉടമ്പടികളോടും ചേര്‍ന്ന് പ്രവര്‍ത്തനം ഏകീകരിക്കും

Published

|

Last Updated

അബൂദബി| കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തുകൊണ്ട് ഫെഡറല്‍ ഡിക്രി-ലോ പുറപ്പെടുവിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ചുമതലയുള്ള രാജ്യത്തെ ബന്ധപ്പെട്ട അധികാരികളുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന നിയമ ചട്ടക്കൂട് ഈ രംഗത്ത് കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ ലക്ഷ്യമിടുന്നതാണ്.

ഈ വിഷയത്തില്‍ അന്താരാഷ്ട്ര ശുപാര്‍ശകളോടും ഉടമ്പടികളോടും ചേര്‍ന്ന് പ്രവര്‍ത്തനം ഏകീകരിക്കും. രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന കുറ്റകൃത്യങ്ങളെ ചെറുക്കുന്നതും പ്രാദേശിക സാമ്പത്തിക ആവാസവ്യവസ്ഥയെ സംരക്ഷിക്കാന്‍ ആരംഭിച്ച ദേശീയ തന്ത്രവുമായും യോജിക്കുന്നതാണ് ഭേദഗതി.

കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം തടയല്‍ എന്നിവക്കായുള്ള ദേശീയ തന്ത്രത്തിന്റെ മേല്‍നോട്ടത്തിനായി സുപ്രീം കമ്മിറ്റിയുടെ രൂപീകരണവും ഇതില്‍ ഉള്‍പ്പെടുന്നു. അതിന്റെ രൂപീകരണവും പ്രവര്‍ത്തന ചട്ടങ്ങളും സംബന്ധിച്ച് കാബിനറ്റ് തീരുമാനം പുറപ്പെടുവിക്കും.

ദേശീയ കമ്മറ്റിയും അതിന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതും സുഗമമാക്കുന്നതിന് ദേശീയ കമ്മിറ്റിക്ക് മതിയായ പിന്തുണ നല്‍കുന്നതിന് ദേശീയ കമ്മിറ്റിയും ബന്ധപ്പെട്ട സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനത്തിന്റെ ആവശ്യകതയും പുതിയ ഉത്തരവ് വ്യക്തമാക്കുന്നു. കൂടാതെ, സെക്രട്ടറി ജനറലിന്റെ നേതൃത്വത്തില്‍ ദേശീയ കമ്മിറ്റിക്കായി ഒരു ജനറല്‍ സെക്രട്ടേറിയറ്റ് സ്ഥാപിക്കാനും ഡിക്രി വ്യവസ്ഥ ചെയ്യുന്നു. സെക്രട്ടറി ജനറല്‍ ദേശീയ കമ്മിറ്റിയുടെ വൈസ് ചെയര്‍പേഴ്സണായും സുപ്രീം കമ്മിറ്റി അംഗമായും പ്രവര്‍ത്തിക്കും.

 

Latest