International
'വരാനിരിക്കുന്നത് അമേരിക്കയുടെ സുവര്‍ണ കാലം'; ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ട്രംപ്
ഇടക്കാലത്ത് രാജ്യത്തിനുണ്ടായ പരുക്കുകള്‍ ഭേദമാക്കും.
വാഷിങ്ടണ്‍ | യു എസ് പ്രസിഡന്റ് പദവിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആധികാരിക വിജയമുറപ്പിച്ച ശേഷം ഫ്ളോറിഡയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി താന്‍ തിരഞ്ഞെടുക്കപ്പെട്ടുവെന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി.
വരാനിരിക്കുന്നത് അമേരിക്കയുടെ സുവര്‍ണ കാലമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇടക്കാലത്ത് രാജ്യത്തിനുണ്ടായ പരുക്കുകള്‍ ഭേദമാക്കും. എക്കാലത്തെയും വലിയ രാഷ്ട്രീയ വിജയമാണ് തനിക്കുണ്ടായിരിക്കുന്നതെന്നും ട്രംപ് പ്രതികരിച്ചു.
തന്നെ വിജയത്തിലേക്ക് നയിച്ചതില്‍ യു എസ് ജനതക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെല്ലാം അദ്ദേഹം നന്ദി പറഞ്ഞു.
പ്രവര്‍ത്തകരും അനുയായികളും കുടുംബാംഗങ്ങളും തിങ്ങിക്കൂടിയ വേദിയിലായിരുന്നു ട്രംപിന്റെ വിജയ പ്രഖ്യാപനം. നീണ്ടുനിന്ന കരഘോഷത്തോടെയാണ് അണികള്‍ ട്രംപിനെ അഭിവാദ്യം ചെയ്തത്. ട്രംപിന്റെ ഭാര്യയും മക്കളും വേദിയില്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഭാര്യ മെലാനിയയെ ‘ഫസ്റ്റ് ലേഡി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം.