Connect with us

International

യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനൊരുങ്ങി അമേരിക്ക

ഇതോടെ യുക്രൈനുള്ള അമേരിക്കന്‍ സഹായം 8.8 ബില്ല്യണ്‍ ഡോളറായി ഉയരും

Published

|

Last Updated

വാഷിങ്ടണ്‍  | റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാനരുങ്ങി അമേരിക്ക. ഒരു ബില്ല്യണ്‍ യുഎസ് ഡോളറിന്റെ പാക്കേജ് തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതോടെ യുക്രൈനുള്ള അമേരിക്കന്‍ സഹായം 8.8 ബില്ല്യണ്‍ ഡോളറായി ഉയരും. ഇതുവരെ പ്രഖ്യാപിച്ചതില്‍ ഏറ്റവും വലിയ തുകയാണിത്.

ദീര്‍ഘദൂര ലക്ഷ്യം കാണുന്ന ആയുധങ്ങളാവും കൂടുതലായും നല്‍കുക. മിലിട്ടറി പരിരക്ഷയുള്ള 50 ആംബുലന്‍സുകളും സഹായ പദ്ധതിയില്‍ ഉള്‍പ്പെടും

Latest