Connect with us

International

ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രതികരിച്ച് അമേരിക്ക; സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുവെന്ന്

ഏറ്റുമുട്ടലിൽ നിന്ന് ഇരുപക്ഷവും പെട്ടെന്ന് പിരിന്തിരിഞ്ഞതിൽ സന്തോഷമുണ്ടെന്ന് യുഎസ്.

Published

|

Last Updated

വാഷിംഗ്ടൺ | ഇന്ത്യ-ചൈന സംഘർഷത്തിൽ പ്രതികരിച്ച് അമേരിക്ക. ഇരു രാജ്യങ്ങളുടെയും സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു.

ഏറ്റുമുട്ടലിൽ നിന്ന് ഇരുപക്ഷവും പെട്ടെന്ന് പിരിന്തിരിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതിർത്തി തർക്കം ചർച്ച ചെയ്യാൻ നിലവിലുള്ള ഉഭയകക്ഷി ചാനലുകൾ ഉപയോഗിക്കാൻ ഇന്ത്യയെയും ചൈനയെയും പ്രോത്സാഹിപ്പിക്കും – കരീൻ ജീൻ പിയറി വാർത്താസമ്മേളനത്തിൽ പറഞ്ഞുാ.

പെന്റഗഗണും വിഷയത്തിൽ പ്രതികരിച്ചു. യഥാർത്ഥ നിയന്ത്രണ രേഖയിൽ ചൈന സൈനിക വിന്യാസം വർധിപ്പിക്കുകയും സൈനിക നിർമാണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഇന്തോ പസഫിക് മേഖലയിലെ യുഎസ് സഖ്യ കക്ഷികൾക്കും പങ്കാളികൾക്കും എതിരായ ചൈനയുടെ പ്രകോപനം വർദ്ധിച്ചു വരികയാണ്. സ്ഥിതി നിയന്ത്രണ വിധേയമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് മുഴുവൻ പിന്തുണയും നൽകുന്നുവെന്ന് പെന്റഗൺ വാർത്തകാര്യ സെക്രട്ടറി പാറ്റ് റൈഡർ പറഞ്ഞു.

പങ്കാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധത അമേരിക്കയ്ക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest