Connect with us

International

ഇറാനെതിരെ അമേരിക്കന്‍ ആക്രമണം ആസന്നം; മേഖലയില്‍ യുദ്ധഭീതി

ഇറാനെതിരെയുള്ള നീക്കം പാശ്ചാത്യ രാജ്യങ്ങള്‍ നേരത്തെ തീരുമാനിച്ചതാണ്. ഇസ്‌റാഈലിനെ മുന്നില്‍ നിര്‍ത്തുന്നുവെന്ന് മാത്രം.

Published

|

Last Updated

ദുബൈ | മധ്യ പൗരസ്ത്യ ദേശം മറ്റൊരു ഭീകര യുദ്ധമുഖത്തായി. ഗള്‍ഫ് യുദ്ധത്തേക്കാള്‍ നാശമുണ്ടാക്കുന്നതാകും ഇതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇസ്‌റാഈല്‍ മേഖലയില്‍ ആക്രമണം രൂക്ഷമാക്കുകയാണ്. അമേരിക്ക ഇസ്‌റാഈലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇറാനെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്‌റാഈലും ആണവ മിസൈലുകള്‍ സജ്ജമാക്കി. കൂടുതല്‍ പ്രകോപനം തടയാനാണ് കഴിഞ്ഞ ദിവസം ഇസ്‌റാഈലില്‍ മിസൈല്‍ വര്‍ഷിച്ചതെന്നും തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇറാന്‍ വ്യക്തമാക്കിയെങ്കിലും കാര്യമില്ല.

ഇറാനെതിരെയുള്ള നീക്കം പാശ്ചാത്യ രാജ്യങ്ങള്‍ നേരത്തെ തീരുമാനിച്ചതാണ്. ഇസ്‌റാഈലിനെ മുന്നില്‍ നിര്‍ത്തുന്നുവെന്ന് മാത്രം. ആക്രമണം അവസാനിച്ചതായി ഇറാന്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അറിയിച്ചത്.

അതേസമയം, തീവ്ര യുദ്ധഭയം മേഖലയില്‍ പടര്‍ന്നിട്ടുണ്ട്. ഗള്‍ഫിലടക്കം നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ഇറാനെതിരെ തിരിച്ചടിക്കുമെന്ന് യു എസ് അറിയിച്ചതിനെ തുടര്‍ന്നാണിത്. 180-ലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്‌റാഈലില്‍ പതിച്ചിട്ടുണ്ട്. ഇസ്‌റാഈലിനെതിരെ ആദ്യമായാണ് ഇത്തരമൊരു പ്രത്യാക്രമണം.

ഇറാന്‍ ‘കടുത്ത പ്രത്യാഘാതങ്ങള്‍’ നേരിടേണ്ടി വരുമെന്ന് വാഷിങ്ടണ്‍ പറഞ്ഞു. ‘ഇസ്‌റാഈല്‍ ഭരണകൂടം കൂടുതല്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചാല്‍ ഞങ്ങളുടെ പ്രതികരണം അതിനേക്കാള്‍ ശക്തമാകും.’- ഇതായിരുന്നു ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖിയുടെ പ്രതികരണം.

ഇതിനിടെ, ഹിസ്ബുല്ല ശക്തികേന്ദ്രമായ ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തങ്ങളില്‍ ഇസ്‌റാഈല്‍ ബോംബാക്രമണം ശക്തിപ്പെടുത്തി. നഗരപ്രാന്തങ്ങളില്‍ വലിയ പുക ഉയരുന്നത് കണ്ടു. ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത ആക്രമണങ്ങള്‍ക്ക് ശേഷം പ്രദേശം ഏറെക്കുറെ ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആളുകളെ ആട്ടിയോടിക്കുകയായിരുന്നു ഇസ്‌റാഈല്‍ ലക്ഷ്യം. ഇതിനു തൊട്ടു പിറകെയാണ് ഇസ്‌റാഈലില്‍ ഇറാന്‍ ആക്രമണം നടത്തിയത്. രാജ്യത്തുടനീളം സൈറണുകള്‍ മുഴങ്ങി. ജറുസലേമിലും ജോര്‍ദാന്‍ നദീതടത്തിലും സ്‌ഫോടനങ്ങള്‍ ഉണ്ടായി. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

സൈനിക സൗകര്യങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണം. മൂന്ന് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടതായി ഇറാന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി അറിയിച്ചു. ഇറാനും യു എസും ഒരു യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന ഭയം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലബനാനെതിരെ വര്‍ധിച്ചുവരുന്ന ഇസ്‌റാഈല്‍ ആക്രമണത്തോടെ ഉയര്‍ന്നുവന്നിരുന്നു. ഇറാന്‍ സൈന്യം ചൊവ്വാഴ്ച ആദ്യമായി ഹൈപ്പര്‍സോണിക് ഫത്താഹ് മിസൈല്‍ വിക്ഷേപിച്ചു. ഇസ്‌റാഈല്‍ ലക്ഷ്യമാക്കി നീങ്ങിയ ഇറാന്‍ മിസൈലുകള്‍ക്കെതിരെ യു എസ് നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ ഒരു ഡസനോളം ഇന്റര്‍സെപ്റ്ററുകള്‍ തൊടുത്തുവിട്ടതായി പെന്റഗണ്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest