International
അമേരിക്കന്‍ ഇടപെടല്‍; ക്രൂഡ് ഓയില്‍ വിലയിടിഞ്ഞു
ടെക്സാസ് | ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ മൂന്നാം തവണയും ഇടിഞ്ഞു. അമേരിക്കയില്‍ നിന്നും ഉടന്‍ തന്നെ ക്രൂഡ് ഓയില്‍ വിതരണം ആരംഭിക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണിത്. അമേരിക്കയില്‍ നാണയപ്പെരുപ്പം ഉയരുകയും പെട്രോള്‍ വില വര്‍ധനക്ക് കാരണമാവുകയും ചെയ്തതോടെ രാജ്യത്തെ റിസര്‍വ് സ്ട്രാറ്റജിക് പെട്രോളിയം ഉപയോഗിക്കുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനമാണ് വിലയിടിവിന് കാരണമായത്. വിപണിയില്‍ വന്‍ ഇടിവ് നേരിട്ടതോടെ എണ്ണ ഉത്പാദന രാജ്യങ്ങളുടെ കൂട്ടായ ‘ഒപെക്’ നാലാം പാദത്തിലെ ആഗോള എണ്ണ ഉത്പാദനം പ്രതിദിനം 3,30,000 ബാരലായി കുറക്കുകയും ചെയ്തു,
ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ക്ക് 58 സെന്റ് ഇടിഞ്ഞ് ബാരലിന് 81.59 ഡോളറിലെത്തി. യു എസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് 0.7 ശതമാനം കുറഞ്ഞ് 80.21 ഡോളറിലെത്തി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യങ്ങളായ സഊദിയും റഷ്യയും ആഗോള ഊര്‍ജ വിപണികളില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുള്ളതായും ആഗോള ഡിമാന്‍ഡ് വിതരണത്തേക്കാള്‍ ഉയര്‍ന്ന വിലയുടെ സാധ്യത വര്‍ധിപ്പിക്കുന്നതായും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്