Connect with us

International

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയായി അമേരിക്കന്‍ സ്വദേശി മരിയ ബ്രാന്യാസ്

115ാമത്തെ വയസ്സിലാണ് ഗിന്നസ് ലോക റെക്കോര്‍ഡ് മരിയ സ്വന്തമാക്കിയത്.

Published

|

Last Updated

വാഷിങ്ടണ്‍ ഡിസി| ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത എന്ന റെക്കോര്‍ഡ് അമേരിക്കന്‍ സ്വദേശി മരിയ ബ്രാന്യാസ് മൊറേറയ്ക്ക്. 115ാമത്തെ വയസ്സിലാണ് ഗിന്നസ് ലോക റെക്കോര്‍ഡ് മരിയ സ്വന്തമാക്കിയത്. 118 വയസ്സുള്ള ഫ്രെഞ്ച് കന്യാസ്ത്രീ ലുസൈല്‍ റാന്‍ഡന്‍ ജനുവരി 17ന് മരണപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് മരിയ ഈ സ്ഥാനത്തേക്ക് എത്തിയത്.

1907 മാര്‍ച്ച് 4ന് അമേരിക്കയിലാണ് മരിയയുടെ ജനനം. 1931ന് മരിയ ഡോക്ടര്‍ ജോണ്‍ മോററ്റിനെ വിവാഹം ചെയ്തു. 1976ല്‍ മരിയയുടെ ഭര്‍ത്താവ് മരിച്ചു. ഇവര്‍ക്കു മൂന്ന് കുട്ടികളുണ്ട്. ഇപ്പോഴും ട്വിറ്ററില്‍ സജീവമാണ് മരിയ.

ഒലോട്ടയിലെ നഴ്‌സിങ് ഹോമിലേക്ക് തൊണ്ണൂറ്റി രണ്ടാമത്തെ വയസ്സില്‍ താമസം മാറിയതാണ് മരിയ. ഇപ്പോഴും അവിടുത്തെ അന്തേവാസികള്‍ക്കൊപ്പമാണ് താമസിക്കുന്നത്. നഴ്‌സിങ് ഹോമിലെ ഊര്‍ജസ്വലയായ അന്തേവാസിയാണ് മരിയ. പിയാനോ വായനക്കും ജിംനാസ്റ്റിക്‌സിനും വ്യായാമത്തിനുമെല്ലാം മരിയ എപ്പോഴും സമയം കണ്ടെത്തുന്നു.

 

---- facebook comment plugin here -----

Latest