Kerala
വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 24 ലക്ഷം നല്‍കണമെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അമിക്കസ് ക്യൂറി ഇക്കാര്യം പറയുന്നത്

കൊച്ചി | വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് 24 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് അമിക്കസ് ക്യൂറി . ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അമിക്കസ് ക്യൂറി ഇക്കാര്യം പറയുന്നത്. കേന്ദ്ര സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും 10 ലക്ഷം രൂപ വീതം നല്‍കാന്‍ വ്യവസ്ഥയുണ്ട് .സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 4 ലക്ഷം രൂപയ്ക്കും അര്‍ഹതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടികളുണ്ടാകുമെന്നാണ് കരുതുന്നത്.
---- facebook comment plugin here -----