Connect with us

Kerala

മലബാറിലെ സീറ്റ് പ്രതിസന്ധികള്‍ക്കിടയില്‍ സംസ്ഥാനത്ത് ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും

മലബാര്‍ ജില്ലകളിലെ 80,000ല്‍ അധികം വിദ്യാര്‍ഥികളാണ് സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കുന്നത്

Published

|

Last Updated

തിരുവലനന്തപുരം | മലബാറിലെ സീറ്റ് പ്രതിസന്ധി നിലനില്‍ക്കെ സംസ്ഥാനത്ത് ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിക്കും. 2076 സ്‌കൂളുകളിലാണ് ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. മുഖ്യ ഘട്ടത്തിലെ അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ഏകദേശം മൂന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ സ്ഥിരപ്രവേശനം നേടി. രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളാണ് ഇനി ബാക്കിയുള്ളത്.

അതേസമയം മലബാറില്‍ ഇപ്പോഴും പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി തുടരുന്നു. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ പോലും സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കുകയാണ്. സീറ്റ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളുടെ സമരം ഇന്ന് നടക്കും.

സീറ്റ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 25ന് വിദ്യാര്‍ഥിസംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. മലബാര്‍ ജില്ലകളിലെ 80,000ല്‍ അധികം വിദ്യാര്‍ഥികളാണ് സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കുന്നത്. എന്നാല്‍ എസ് എഫ് ഐ അടക്കം പ്രതിഷേധവുമായി എത്തിയിട്ടും സംസ്ഥാനത്ത് എവിടെയും സീറ്റ് പ്രതിസന്ധി ഇല്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

Latest