Connect with us

Kuwait

കുവൈത്തിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടി അല്‍ സൂര്‍ റിഫൈനറിയുടെ ഉദ്ഘാടനം അമീര്‍ ശൈഖ് മിശ് അല്‍ നിര്‍വഹിച്ചു

മുന്തിയ സാങ്കേതിക സവിശേഷതകളോടെ രൂപകല്പന ചെയ്ത മൂന്ന് സ്വതന്ത്ര മിനി റിഫൈനറികള്‍ ഉള്‍പ്പെടുന്നതാണ് അല്‍ സൂര്‍ റിഫൈനറി.

Published

|

Last Updated

കുവൈത്ത് സിറ്റി | ലോകത്തിലെ എറ്റവും വലിയ പത്ത് റിഫൈനറികളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന കുവൈത്തിലെ അല്‍ സൂര്‍ റിഫൈനറി കുവൈത്ത് അമീര്‍ ശൈഖ് മിശ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രധാന മന്ത്രി ശൈഖ് അഹ്മദ് അബ്ദുള്ള അല്‍ അഹ്മദ് അല്‍ സബാഹ് , മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കുവൈത്ത് പെട്രോളിയം കോര്‍പറേഷന്റെ 2040 വരെയുള്ള എറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് ഈ പദ്ധതി. അല്‍ സൂര്‍ റിഫൈനറിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ രാജ്യത്തിന്റെ പ്രതിദിന എണ്ണ ശുദ്ദീകരണ ശേഷി 6,15000ആയി ഉയരും. ഇത് കുവൈത്തിന്റെ മൊത്തം ശുദ്ദീകരണ ശേശിയുടെ 43.5 ശതമാനം ആണ് ഇതിലൂടെ കുവൈത്തിന്റെ ക്രൂഡോയില്‍ കയറ്റുമതിയില്‍ വന്‍ തോതില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

മുന്തിയ സാങ്കേതിക സവിശേഷതകളോടെ രൂപകല്പന ചെയ്ത മൂന്ന് സ്വതന്ത്ര മിനി റിഫൈനറികള്‍ ഉള്‍പ്പെടുന്നതാണ് അല്‍ സൂര്‍ റിഫൈനറി. മറ്റു റിഫൈനറികളില്‍ നിന്ന് വ്യതസ്തമായി പല പ്രത്യേകതകളും ഈ റിഫൈനറിക്കുണ്ട്. ലോകത്തിലെ എറ്റവും വലിയ വെയ്സ്റ്റ് ഓയില്‍ ഡസള്‍ഫറൈസേഷന്‍ കോംപ്ലക്‌സ് ഇതിന്റെ പ്രത്യേകതയാണ്.

പരിസ്ഥിതി സൗഹൃദമല്ലാത്ത ഒരു ദ്രാവകമാലിന്യവും ഉത്പാതിപ്പിക്കാത്ത തരത്തിലാണ് ഇതിന്റെ രൂപകല്‍പന നിര്‍വ്വഹിച്ചിരിക്കുന്നത്. കൂടാതെ അല്‍ സൂര്‍ റിഫൈനറിക്ക് 5.5 ദശലക്ഷം ബാരല്‍ ഇന്ദന എണ്ണ ഉത്പന്നങ്ങളുടെ സംഭരണ ശേഷിയുണ്ട്. വാതകങ്ങള്‍ കത്തുന്നത് കുറക്കാന്‍ ബര്‍ണര്‍ ഗ്യാസ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം കയറ്റുമതിക്കുള്ള പെട്രോള്‍, മീഡിയം ഓയില്‍, ഹെവി ഓയില്‍, ഇയോസീന്‍ ഓയില്‍, എന്നിങ്ങനെ കുവൈത്ത് എണ്ണയുടെ മിശ്രിതങ്ങള്‍ ശുദ്ദീകരിച്ചെടുക്കാന്‍ ഇവിടെ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേതയാണ്.

 ഇബ്രാഹിം വെണ്ണിയോട്

Latest