Connect with us

goa election

ഗോവയില്‍ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അമിത് പലേക്കര്‍

അഭിഭാഷകനായ അമിത് പലേക്കര്‍ സംസ്ഥാനത്തെ പ്രബലമായ ഭണ്ഡാരി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്

Published

|

Last Updated

പനജി | ഗോവയില്‍ ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അമിത് പലേക്കറുടെ നേതൃത്വത്തിലാവും എ എ പി തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍ അറിയിച്ചു. സംസ്ഥാനത്തെ മുഴുവിന്‍ സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്നും കേജ്രിവാള്‍ അറിയിച്ചു.

അഭിഭാഷകനായ അമിത് പലേക്കര്‍ സംസ്ഥാനത്തെ പ്രബലമായ ഭണ്ഡാരി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. സംസ്ഥാനത്തെ ഹിന്ദു മതത്തിലെ ഭൂരിപക്ഷ വിഭാഗമാണ് ഭണ്ഡാരി. ഹിന്ദുക്കളില്‍ ഗോവയില്‍ 30 ശതമാനത്തോളം ഭണ്ഡാരി വിഭാഗത്തില്‍ നിന്നാണ്.

Latest