thripura election
ത്രിപുരയില്‍ തിങ്കളാഴ്ച അമിത് ഷായുടെ റോഡ് ഷോ
തിങ്കളാഴ്ച അഗര്‍ത്തലയില്‍ റോഡ് ഷോയിലും കേന്ദ്രമന്ത്രി പങ്കെടുക്കും
അഗര്‍ത്തല | ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ട് റാലികളെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി 11.30ന് എം ബി ബി എയര്‍പോര്‍ട്ടില്‍ ഷാ ഇറങ്ങും.
തിങ്കളാഴ്ച ഖോവായ് ജില്ലയിലെ ഖോവായ്, ദക്ഷിണ ത്രിപുര ജില്ലയിലെ ശാന്തിര്‍ ബസാര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികളില്‍ ഷാ പങ്കെടുക്കും. കൂടാതെ തിങ്കളാഴ്ച അഗര്‍ത്തല നഗരത്തില്‍ നടക്കുന്ന റോഡ് ഷോയിലും കേന്ദ്രമന്ത്രി പങ്കെടുക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന റോഡ് ഷോ കണക്കിലെടുത്ത് തലസ്ഥാന നഗരിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജനുവരി അഞ്ചിന് ത്രിപുര സന്ദര്‍ശിച്ച് രണ്ട് രഥയാത്രകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഫെബ്രുവരി ഓഴിന് ത്രിപുരയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്നും ബി ജെ പി വക്താക്കള്‍ പറഞ്ഞു.
60 അംഗ ത്രിപുര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 16ന് നടക്കും. ബിജെപി 55 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിട്ടുണ്ട്.