caa
പൗരത്വ ഭേദഗതി നിയമത്തില്‍ അസമില്‍ അമിത് ഷാക്ക് മൗനം: അഭിഷേക് ബാനര്‍ജി
പൗരത്വ ഭേദഗതി നിയമം രാഷ്ട്രീയ കെണിയാണ്
ഗുവാഹത്തി | അസമിലെ ദ്വിദിന സന്ദര്‍ശനത്തില്‍ പൗരത്വ ഭേദഗതി നിയമത്തിലും ദേശീയ പൗരത്വ രജിസ്റ്ററിലും ആഭ്യന്തര മന്ത്രി അമിത് ഷാ മൗനം പാലിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി. അതേസമയം പൗരത്വ ഭേദഗതി നിയമം പശ്ചിമ ബംഗാ
ളില്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞതായും അഭിഷേക് കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമം രാഷ്ട്രീയ കെണിയാണ്. അതില്‍ ആരും വീഴരുത്. പശ്ചിമ ബംഗാളിലും അസമിലും സി എ എ വിഷയത്തില്‍ അമിത് ഷാ രണ്ട് നിലപാടാണ് സ്വീകരിക്കുന്നത്. ബി ജെ പിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ കളിക്കുന്ന രാഷ്ട്രീയ നാടകമാണിത്. തൃണമൂല്‍ സി എ എയെ എതിര്‍ക്കുന്നത് തുടരും. കൊവിഡ് കുറഞ്ഞ ശേഷം പശ്ചിമ ബംഗാളില്‍ സി എ എ നടപ്പാക്കുമെന്ന് പറഞ്ഞ അമിത് ഷാ അസമില്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു. ഇത് ആഭ്യന്തര മന്ത്രിയുടെ കാപട്യമാണ് തുറന്ന് കാണിക്കുന്നത്.
ബി ജെ പിയെ അധികാരത്തിലെത്തിച്ചവരെ എങ്ങനെയാണ് നിയമവിരുദ്ധരെന്ന് വിളിക്കുന്നത്. ത്രിപുരയിലും മേഘാലയയിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടു പ്പില്‍ തൃണമുല്‍ കോണ്‍ഗ്രസ്സ് മത്സരിക്കുമെന്നും ബി ജെ പിയെ നേരിടുമെന്നും ബാനര്‍ജി പറഞ്ഞു.